ലെറ്റർകെന്നി: നിർബന്ധിത വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു പ്രതി ഫ്രാൻസിസ് മാൻഡ്രൂസിനെ കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ലെറ്റർകെന്നി ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിംഗിലാണ് ഹാജരാക്കിയത്. ലെറ്റർകെന്നിയിലെ ലോംഗ് ലെയ്നിൽ താമസിക്കുന്ന ഇയാൾക്കെതിരെ വേശ്യാലയം നടത്തൽ, വേശ്യാവൃത്തി സംഘടിപ്പിക്കൽ, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡൊണഗൽ ഡിവിഷനിലെ ഡിറ്റക്ടീവ് ബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്.
Discussion about this post

