വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ തടാകത്തിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. ഏഴാമത്തെ ദിവസമാണ് തിരച്ചിൽ നടത്തുന്നത്. മുള്ളിങ്കറിനടുത്തുള്ല ലഫ് എന്നിലാണ് യുവാവിനെ കാണാതെ ആയത്.
ഞായറാഴ്ച ആയിരുന്നു യുവാവിനെ നദിയിൽ കാണാതായതായി വ്യക്തമായത്. ബോട്ടിൽ മത്സ്യബന്ധനത്തിന് എത്തിയതായിരുന്നു യുവാവ്. ഇതിനിടെ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിൽ നിന്നും ബോട്ട് കണ്ടെടുത്തിട്ടുണ്ട്. ഗാർഡ വാട്ടർ യൂണിറ്റ്, പ്രാദേശിക യൂണിറ്റുകൾ, പ്രതിരോധ സേന, സിവിൽ ഡിഫൻസ്, ഗാർഡ ഡോഗ് യൂണിറ്റ് എന്നിവർ തിരച്ചിൽ നടത്തുന്നുണ്ട്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തിരച്ചിൽ
Discussion about this post

