ഡബ്ലിൻ: സ്വാർഡ്സിൽ പുതിയ കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. 30 വീടുകളാണ് ലഭ്യമായിട്ടുള്ളത്. വീടുകൾ ഈ വർഷം ഡിസംബർ മുതൽ വിതരണം ചെയ്തു തുടങ്ങും.
ഷോപ്പിംഗ് മാൾ, വിനോദ സൗകര്യങ്ങൾ, സ്കൂളുകൾ, പാർക്കുകൾ, സ്പോർട് ക്ലബ്ബുകൾ, ആരോഗ്യസേവനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് വീടുകൾ. 50 മുതൽ 58 ചതുരശ്ര മീറ്റർവരെ വിസ്തീർണമാണ് വീടുകൾക്കുള്ളത്. ഒറ്റമുറികളുള്ള 17 ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റുകൾ ഉണ്ട്. പ്രതിമാസം 1,395 യൂറോയാണ് ഇതിന്റെ വാടക. 12 കിടപ്പുമുറി ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റുകൾക്ക് പ്രതിമാസം 1,650 യൂറോ മുതലാണ് വാടക ആരംഭിക്കുക. 106 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 3 കിടപ്പുമുറികളുള്ള ഒരു ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റും ഇതിൽ ഉൾപ്പെടുന്നു.

