അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളിയ്ക്ക് . ദുബായിൽ താമസിക്കുന്ന 46 കാരിയായ ജോർജിന ജോർജ്ജാണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഇത്തവണത്തെ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം സ്വന്തമാക്കിയിരിക്കുന്നത്. 2024 ഡിസംബറിൽ നടന്ന മില്യണയർ ഇ-ഡ്രോ സീരിസിൽ ആയിരുന്നു ഈ സമ്മാനം ജോർജിനയെ തേടിയെത്തിയത്.
യുഎഇയിൽ ജനിച്ചു വളർന്ന ജോർജിന, ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. അഞ്ച് വർഷം മുമ്പ് മുതല് ജോർജിന സഹപ്രവർത്തകർക്കൊപ്പം ഏതാണ്ട് എല്ലാമാസവും മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഇത്തവണ ഭർത്താവിനൊപ്പം ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
“മറ്റ് പല വിജയികളെയും പോലെ, എന്റെ ആദ്യ പ്രതികരണം അവിശ്വസനീയമായിരുന്നു. തുറന്നു പറയട്ടെ, ബിഗ് ടിക്കറ്റ് അവതാരകൻ റിച്ചാർഡിന്റെ ശബ്ദം എനിക്ക് പരിചിതമല്ലായിരുന്നു, അതിനാൽ ഇത് ഒരു തട്ടിപ്പായിരിക്കുമോ എന്നായിരുന്നു ആദ്യത്തെ ചിന്ത. എന്നാൽ സത്യം മനസ്സിലാകുമ്പോൾ, അതിയായ സന്തോഷം തോന്നുന്നുണ്ട്. ഈ വിജയത്തുക ഞാൻ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്.” -ജോർജിന പറഞ്ഞു
2025 ജനുവരിയിൽ ബിഗ് ടിക്കറ്റ് 25 ദശലക്ഷം ദിർഹം ബമ്പർ സമ്മാനവും അതിലേറെയും വാഗ്ദാനം ചെയ്തുകൊണ്ട് പുതുവർഷം ആഘോഷിക്കുകയാണ്. ജനുവരിയിലെ ഓരോ ആഴ്ചയും, ഒരു ടിക്കറ്റ് ഉടമസ്ഥന് ആഴ്ചയിലെ ഇ-നറുക്കെടുപ്പിലൂടെ 10 ലക്ഷം ദിർഹം നേടാനുള്ള അവസരം ലഭിക്കും.
നിരവധി അവസരങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് 2025 ജനുവരിയിൽ ലഭിക്കുക. മാത്രമല്ല എല്ലാ ആഴ്ച്ചയും ഈ മാസം ഒരു ഭാഗ്യശാലിക്ക് ഒരു മില്യൺ ദിർഹം ഇ-ഡ്രോയിലൂടെ നേടാം.