ന്യൂഡൽഹി : ഡൽഹിയിലെ സത്യ നികേതനിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെട്ടിട ഉടമ ഹരിറാം ബൻസാലിനെ പൊലീസ് പിടികൂടി . ഭിവാഡിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഒന്നിലധികം പോലീസ് സംഘങ്ങൾ ഇയാൾക്കെതിരെ തിരച്ചിൽ നടത്തിയിരുന്നു.
ബൻസലിനെ കണ്ടെത്താൻ ഡൽഹി പൊലീസ് ലോക്കൽ ജില്ലാ പോലീസ്, സ്പെഷ്യൽ സ്റ്റാഫ്, മറ്റ് ഓപ്പറേഷൻ യൂണിറ്റുകൾ എന്നിവരടങ്ങുന്ന 10 ടീമുകൾ രൂപീകരിച്ചിരുന്നു. ഹരിറാം ബൻസാലിതിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.അതേസമയം, കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥ കണക്കിലെടുത്ത് സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ എന്നിവരുൾപ്പെടെ അഞ്ച് എംസിഡി ഉദ്യോഗസ്ഥരെ ഡൽഹി സർക്കാർ സസ്പെൻഡ് ചെയ്തു.
അപകടത്തിൽ ഇതുവരെ ഏഴ് പേർ മരിച്ചു. 12 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാസംഘങ്ങൾ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

