പാലക്കാട്: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് രമ്യാഹരിദാസ് എം എൽ എ യുടെ പി എ പാളയം പ്രദീപ് . താൻ പങ്കെടുത്തുവെന്ന് പറയുന്ന യോഗം ഔദ്യോഗിക യോഗമായിരുന്നില്ലെന്നും, ബ്ലോക്ക് പഞ്ചായത്തിന്റെയോ , ബ്ലോക്ക് കോൺഗ്രസിന്റെയോ യോഗമാണൊ നടന്നതെന്ന് വിളിച്ച് ചോദിക്കാം എന്നും പ്രദീപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അവരെ ഒഴിവാക്കി ഒരു നീക്കം നടക്കുന്നുവെന്ന ചെറിയ തെറ്റിദ്ധാരണ യൂത്ത് കോൺഗ്രസിന്റെ നേതാക്കൾക്ക് ഉണ്ടായിരുന്നു. അത് പരിഹരിച്ചുവെന്നും പാളയം പ്രദീപ് പറഞ്ഞു. ‘ വീട്ടിൽ പോയി സജാദിനെ കണ്ട് സംസാരിച്ചിരുന്നു. നേരത്തെയും രണ്ടോ മൂന്നോ പ്രാവശ്യം ഇത് പോലെ സജാദ് എഴുതിയിരുന്നു. ചിരിച്ചു കളിച്ചാണ് വീട്ടിൽ പോയത് . സംസാരത്തിനിടെ വാക്കുതർക്കം ഉണ്ടായി എന്നത് സത്യമാണ്. തെറ്റിദ്ധാരണയുടെ പുറത്താണത് . പാർട്ടിക്കുള്ളിൽ പറഞ്ഞ് തീർക്കുന്നുണ്ട്.
ഇപ്പോൾ ആ വീടുമായി നല്ല ബന്ധമുണ്ട്. ഒരു വാക്ക് കൊണ്ട് പോലും അദ്ദേഹത്തിന്റെ മകളോടോ, ഭാര്യയോടോ മോശമായി പെരുമാറിയിട്ടില്ല. മകളെകൊണ്ട് കുറിപ്പ് വായിപ്പിച്ചിട്ടില്ല’, പ്രദീപ് പറയുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്. ഇനിയും പ്രതികരിക്കും. നീതിക്ക് നിരക്കാത്ത ഒരു കാര്യവും ചെയ്യാത്തിടത്തോളം പേടിക്കില്ല.
എം എൽ എയുടെ സ്റ്റാഫാണ് ഞാൻ . ശമ്പളം വരുന്നത് മാത്രമാണ് തെളിവ് . അതിന്റെ രേഖകൾ ലഭിക്കാൻ കാത്തിരിക്കുകയാണ് . ഒരു കെ പി സി സിയും എന്നോട് മാറി നിൽക്കാൻ പറഞ്ഞിട്ടില്ല “ എന്നും പാളയം പ്രദീപ് പറഞ്ഞു.

