ചെന്നൈ : സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് . തന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം സ്ത്രീകളാണെന്നും വിജയ് പറഞ്ഞു.
“എന്റെ രാഷ്ട്രീയ വിജയത്തിന് പിന്നിലെ പ്രധാന കാരണം സ്ത്രീകളാണ്. സ്ത്രീകൾക്കെതിരായ ഒരു തരത്തിലുള്ള അധിക്ഷേപകരമായ ഭാഷയും ഞാൻ സഹിക്കില്ല. രാഷ്ട്രീയ വിമർശനം മൂർച്ചയുള്ളതാകാം, പക്ഷേ സ്ത്രീകൾക്കെതിരെ അവഹേളിക്കുന്ന പരാമർശങ്ങൾ ഉണ്ടാകരുത്.
മുൻ മന്ത്രി സെന്തിൽ ബാലാജിയും കൂട്ടാളികളും ഓരോ ടാസ്മാക് കടയിൽ നിന്നും പണം തട്ടിയെടുത്തു. കരൂർ ഗുണ്ടാസംഘം എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവർ ആസൂത്രിതമായി അഴിമതി നടത്തി. ഡിഎംകെ ഉള്ളിടത്തെല്ലാം തെറ്റുകൾ സംഭവിക്കും.
മൂന്ന് വകുപ്പുകളുടെ ഫയലുകൾ തുറക്കാൻ ഡിഎംകെ എന്നെ വെല്ലുവിളിച്ചു. ഡിഎംകെ സർക്കാരിന്റെ കാലത്ത് അവയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ഡിഎംകെ സർക്കാരിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ 1988-ൽ രൂപീകരിച്ച സർക്കറിയ കമ്മീഷന്റെ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി കരുണാനിധി മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചിരുന്നു.
പാർട്ടി ഫണ്ടുകൾ വഴി ഡിഎംകെ അഴിമതി നടത്തിയതായും ഇഡി ആരോപിച്ചിട്ടുണ്ട്. മുൻ സർക്കാരിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രി സെന്തിൽ ബാലാജി എന്നിവർ പാർട്ടി ഫണ്ടിന്റെ പേരിൽ പണം പിരിച്ചതായി ഇഡി കണ്ടെത്തി.
തനിക്ക് വോട്ട് ചെയ്യാത്തവർ മരിക്കണമെന്ന് പറഞ്ഞ ഡിഎംകെ നേതാവുണ്ട്. ഡിഎംകെ അത്തരമൊരു വീക്ഷണം പുലർത്തുന്നുണ്ടെങ്കിൽ, ഒരു രാഷ്ട്രീയ പാർട്ടിയായി തുടരാൻ അവർക്ക് എന്ത് അവകാശമുണ്ടെന്നും “ വിജയ് ചോദിച്ചു.

