ഡബ്ലിൻ: ബാലിമുണിൽ തോക്കുകളും തിരയും കൈവശം സൂക്ഷിച്ച പ്രതികളെ കസ്റ്റഡിയിൽ വിട്ടു. രണ്ട് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്നും പിടിച്ചെടുത്ത തോക്കുകൾ ഫോറൻസിക് പരിശോധനകൾക്കായി അയച്ചു.
34 വയസ്സുള്ള ഡേവിഡ് സാവേജ്, 51 കാരനായ ആന്റണി ഡഫ് എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ ആഴ്ചയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്ത ശേഷം ഇരുവരെയും ശനിയാഴ്ച കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഈ വേളയിൽ ഇരുവരും ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് നിരസിച്ച് കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയായിരുന്നു. രണ്ട് തോക്കുകളും, രണ്ട് വീതം തിരകളുമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

