ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വാരം അയർലൻഡ് സന്ദർശിച്ചേക്കും. രാജ്യത്ത് എത്തുന്ന അദ്ദേഹം പ്രസിഡന്റ് കാതറിൻ കനോലിയുമായി കൂടിക്കാഴ്ച നടത്തും. ആറാസ് ആൻ ഉച്ച്തറൈനിൽ ആയിരിക്കും കൂടിക്കാഴ്ച.
സെപ്തംബർ 12 ശനിയാഴ്ച ആയിരിക്കും അദ്ദേഹത്തിന്റെ സന്ദർശനം. ഡബ്ലിനിൽ ആയിരിക്കും അദ്ദേഹം വിമാനം ഇറങ്ങുക. ശേഷം പ്രത്യേക ഹെലികോപ്റ്ററിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എത്തും. ഇവിടെ വച്ച് കനോലിയുമായും പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായും കൂടിക്കാഴ്ച നടത്തും. ഇന്നേ ദിവസം രാത്രി ഡൂൺബെഗിലെ തന്റ് ഗോൾഫ് റിസോർട്ടിൽ ആയിരിക്കും അദ്ദേഹം തങ്ങുക.
Discussion about this post

