ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ അധ്യാപകർ സമരത്തിലേക്ക്. സമരം നടത്താൻ അധ്യാപകർ വോട്ട് ചെയ്തു. ജോലിഭാരം വർധിക്കുന്നതിൽ പ്രതിഷേധിച്ചാണ് അധ്യാപകർ സമരം ചെയ്യുന്നത്.
എൻഎഎസ്യുഡബ്ല്യുടിയുൾപ്പെടെ അധ്യാപക സംഘടനകളാണ് സമരത്തിനൊരുങ്ങുന്നത്. ഇൻഡിപെൻഡന്റ് റിവ്യൂ ഓഫ് വർക്ക്ലോഡിന്റെ 27 ശുപാർശകൾ നടപ്പിലാക്കുന്നതിൽ വടക്കൻ അയർലൻഡ് വിദ്യാഭ്യസ വകുപ്പ് പരാജയപ്പെട്ടതായി അധ്യാപകർ ആരോപിച്ചു. എൻഎഎസ്യുഡബ്ല്യു അംഗങ്ങളിൽ 92 ശതമാനത്തിലധികം പേരും പണി മുടക്കിനെ പിന്തുണച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Discussion about this post

