ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ പാർക്കിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച
കിമ്മേജിലെ റാവൻസ്ഡെയ്ൽ പാർക്കിലെ പബ്ലിക് പാർക്കിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരിച്ച സ്ത്രീയ്ക്ക് ഏകദേശം 20 വയസ്സ് പ്രായം തോന്നും.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്. സംഭവസ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി.
Discussion about this post

