ഡബ്ലിൻ : പൊതുജനങ്ങൾക്കും പോലീസ് സഹപ്രവർത്തകർക്കും മോശമായ സന്ദേശങ്ങൾ അയച്ച പി എസ് എൻ ഐ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.വിഭാഗീയത, വംശീയത, സ്വവർഗാനുരാഗം, സെമിറ്റിക് വിരുദ്ധം, സ്ത്രീവിരുദ്ധം എന്നിവ ഉള്ളടക്കമായ സന്ദേശങ്ങളാണ് ഇയാൾ അയച്ചത്.
വളരെ അനുചിതവും കുറ്റകരവുമായ ആശയവിനിമയങ്ങൾ നടത്തിയെന്നാണ് വടക്കൻ അയർലൻഡിലെ പോലീസ് ഓംബുഡ്സ്മാൻ പ്രസ്താവനയിൽ പറയുന്നത് . രണ്ട് തവണ നിർത്താൻ ആവശ്യപ്പെട്ടിട്ടും പോലീസ് ഉദ്യോഗസ്ഥൻ സന്ദേശം അയയ്ക്കുന്നത് തുടർന്നപ്പോഴാണ് പരാതിക്കാരൻ പോലീസ് ഓംബുഡ്സ്മാനെ സമീപിച്ചത്.ഓഫീസർ ഡ്യൂട്ടിയിലായിരുന്നപ്പോൾ ഉൾപ്പെടെ നിരവധി മാസങ്ങളായി വാട്സാപ്പ് മെസെജ് അയച്ചിരുന്നു
Discussion about this post

