കിൽഡെയർ: കിൽഡെയറിലെ എം9 വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് സഹായധനമായി ഇതുവരെ പിരിച്ചെടുത്തത് ഏഴ് ലക്ഷം യൂറോ. ചികിത്സയ്ക്കായി ഒരു വ്യക്തി 10,000 യൂറോ നൽകിയതോടെയാണ് തുക ഇത്രയേറെ വർധിച്ചത്. സഹോദരങ്ങളായ മൂന്ന് യുവതികളും ഒരു ആൺകുട്ടിയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
ഗോ ഫണ്ട് മി വഴിയാണ് സംഭവാനകൾ സ്വീകരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഗോ ഫണ്ട് മിയിലേക്ക് സംഭാവന ചെയ്യുന്നതായി മയോ എൽജിഎഫ്എ അറിയിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ കുടുംബത്തിലെ ഒരാളായ നിയാം കിൻസെല്ല ക്ലാരെമോറിസ് ജൂനിയർ ടീമിലെ അംഗമാണ്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു അപകടം ഉണ്ടായത്. എയർപോർട്ടിലേക്ക് പോകുന്ന വഴി ഇവരുടെ കാറിൽ അഞ്ചംഗ കൗമാരക്കാർ സഞ്ചരിച്ച വാഹനം ഇടിയ്ക്കുകയായിരുന്നു.

