ചെന്നൈ: അണ്ണാ സര്‍വകലാശാ കാമ്പസില്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചെലവ് സര്‍വകലാശാല ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി .
ഹോസ്റ്റല്‍ ഫീസ് അടക്കം മുഴുവന്‍ ചെലവും വഹിക്കണം. സൗജന്യ ട്യൂഷന്, ബോര്‍ഡിങ്, കൗണ്‍സിലിങ് സൗകര്യങ്ങള്‍ എന്നിവ നല്‍കാനും അണ്ണാ യൂണിവേഴ്സിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളിലെ എഫ്ഐആര്‍ ഭാവിയില്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാന്‍ തമിഴ്നാട് പോലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഡിജിപിയുടെ കടമയാണെന്നും കോടതി പറഞ്ഞു.
Discussion about this post