സ്ലൈഗോ: സ്ലൈഗോയിൽ വൻ ലഹരി വേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും ഒരു ലക്ഷം യൂറോയുടെ കൊക്കെയ്ൻ ആണ് പിടച്ചെടുത്തത്. സംഘടിത കുറ്റകൃത്യങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിൽ ആയിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്. ഇരുവരുടെയും വാഹനങ്ങളിൽ നിന്നും പരിശോധനയ്ക്കിടെ കൊക്കെയ്ൻ പിടികൂടുകയായിരുന്നു. 2007 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 50 പ്രകാരമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ സ്ത്രീയ്ക്ക് 40 ഉം പുരുഷന് 50 ഉം ആണ് പ്രായം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post

