ഡബ്ലിൻ: അയർലൻഡിൽ മോർട്ട്ഗേജ് ടോപ്പ് അപ്പ് വായ്പകളുടെ നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ. മോർട്ട്ഗേജ് സ്വച്ചിംഗ് സേവനമായ Doddl.ie ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് മോർട്ട്ഗേജ് ടോപ്പ് അപ്പ് വായ്പകൾ.
വീടുകൾ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരം വായ്പകൾ എടുക്കാറുള്ളത്. നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്ന ഭവന പ്രതിസന്ധിയാണ് വായ്പകളിലെ വർധനവിന് കാരണം ആയത് എന്നാണ് റിപ്പോർട്ടുകൾ. മാറി താമസിക്കാൻ വീടുകൾ ഇല്ലാത്തതിനാൽ നിലവിലെ വീടുകളിൽ തന്നെ ആളുകൾ തുടരുന്നുണ്ട്. ഇതിൽ അറ്റകുറ്റപ്പണികൾ നടത്താനും കൂടുതൽ സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണ് വായ്പകൾ എടുക്കുന്നത്. നിലവിലെ മോർട്ട്ഗേജ് ദാതാവിൽ നിന്ന് തന്നെ അധിക തുക വായ്പയെടുക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

