ലിമെറിക്ക്: ലിമെറിക്ക് സിറോ മലബാർ സഭയുടെ ത്രിദിന ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ചവരെയാണ് പരിപാടി. സഭ സംഘടിപ്പിക്കുന്ന 17ാമത് കൺവെൻഷനാണ് ഇന്ന് തുടക്കമാകുന്നത്. ലിമെറിക്കിലെ റേസ് കോഴ്സ്, ഗ്രീൻ മൗണ്ട് പാർക്കിലാണ് പരിപാടി നടക്കുന്നത്. റിവെെവൽ ഫയർ എന്നാണ് പേര് നൽകിയിരിക്കുന്നത്.
മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. പ്രമുഖ സുവിശേഷകരായ ഫാ. ജെയിംസ് മഞ്ഞാക്കൽ എംഎസ്എഫ്എസ്, ബ്രദർ സന്തോഷ് കരുമാത്ര എന്നിവർ പ്രാർത്ഥനകൾക്കും മറ്റും നേതൃത്വം നൽകും. വചനപ്രഘോഷണം, ആത്മീയ നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് മൂന്നു ദിവസത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പരിപാടിയ്ക്ക് പരിസമാപ്തിയാകും.

