ധാക്ക : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു . ക്രിസ്മസ് ദിനത്തിൽ പോലും 16 വീടുകൾ അഗ്നിക്കിരയാക്കിയിരുന്നു . ബംഗ്ലാദേശിനെ ഹിന്ദുമുക്തമാക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് യൂനുസ് സർക്കാർ. ഇപ്പോഴിതാ ആഭ്യന്തര മന്ത്രാലയവും പബ്ലിക് സർവീസ് കമ്മീഷനും പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് . ഇതനുസരിച്ച് കോൺസ്റ്റബിൾ മുതൽ പോലീസ് വരെയുള്ള ഉയർന്ന തസ്തികകളിൽ ഹിന്ദുക്കളെ നിയമിക്കില്ല. ഈ ഉത്തരവ് മൂലം 1500-ലധികം ഹിന്ദു ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു.
ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായത് മുതൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നിരവധി ആക്രമണങ്ങൾ നടക്കുന്നുണ്ട് . തുടക്കത്തിൽ, അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ്, പോലീസ് സൂപ്രണ്ട്, ഡിഐജി റാങ്കിലുള്ള നൂറിലധികം ഹിന്ദു പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അവർക്ക് പകരം ജമാഅത്തെ ഇസ്ലാമി അംഗങ്ങളെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതോടൊപ്പം 79,000 പോലീസുകാരുടെ നിയമനങ്ങളും റദ്ദാക്കി. ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻ്റ് നടപടികൾ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരംഭിച്ചിരുന്നു. ഇനി അടുത്ത റിക്രൂട്ട്മെൻ്റ് നടപടികൾ ജനുവരി മുതൽ ആരംഭിക്കും.
കോൺസ്റ്റബിൾ അല്ലെങ്കിൽ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ തസ്തികയിൽ ന്യൂനപക്ഷങ്ങളെ നിയമിക്കരുതെന്ന് ബംഗ്ലാദേശ് പോലീസ് ഐജിപി ബഹറുൾ ആലമിന് നിർദ്ദേശം നൽകി. അർഹതയുണ്ടെങ്കിൽപ്പോലും റിക്രൂട്ട് ചെയ്യരുതെന്നും, ബംഗ്ലാദേശ് സിവിൽ സർവീസസ് പരീക്ഷയിൽ ന്യൂനപക്ഷങ്ങൾ വിജയിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.