കാവൻ: കൗണ്ടി കാവനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ ഡൊണഗൽ ഫുട്ബോൾ താരത്തിന്റെ ഭാര്യയും മരിച്ചു. ജിഎഎ താരം ജെയിംസ് മക്ഹ്യൂവിന്റെ ഭാര്യ നോറീൻ മക്ഹഗ് ആണ് മരിച്ചത്. നോറീനൊപ്പം അപകടത്തിൽപ്പെട്ട ജെയിംസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ബ്യൂമോണ്ട് ആശുപത്രിയിലാണ് നോറീൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ നോറീൻ ആരോഗ്യനില വീണ്ടും മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. വിർജീനിയയ്ക്കും കാവനുമിടയിൽ ഡ്രമ്മല്ലഗട്ടിൽവച്ച് ജെയിംസും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

