ഡബ്ലിൻ: അയർലൻഡിൽ ഇന്ധന വില ഉയർന്നു. കഴിഞ്ഞ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. എഎ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ധനത്തിന്റെ എക്സൈസ് തീരുവയിൽ പുന:പരിശോധന നടത്തുന്നതിനിടെ ആണ് വർധനവ്.
കഴിഞ്ഞ മാസം 19 ശതമാനത്തിന്റെ വർധനവാണ് ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്നത്. ഇത് പ്രകാരം 50 ലിറ്ററിന്റെ ഇന്ധന ടാങ്ക് നിറയ്ക്കാൻ 9.50 യൂറോ അധികമായി ഡ്രൈവർമാർക്ക് നൽകേണ്ടി വന്നിട്ടുണ്ട്. ഡീസൽ വിലയിലും കുതിപ്പുണ്ട്. 50 ലിറ്ററിന്റെ ടാങ്ക് നിറയ്ക്കാൻ ഡീസലിന് 4.50 യൂറോയാണ് അധികമായി നൽകേണ്ടിവന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അയർലൻഡിൽ ഇന്ധനവില ഉയരാൻ ആരംഭിച്ചത്. ഇതിൽ പ്രതിഷേധം ഉയർന്നതോടെ തീരുവയിൽ സർക്കാർ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു.

