ബെംഗളൂരു ; സിലിക്കൺ സിറ്റി ബെംഗളൂരു എന്ന് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഗതാഗതക്കുരുക്കാണ് . ഏത് ദിശയിലേക്ക് പോയാലും എപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകും. ഇക്കാരണത്താൽ, നഗരത്തിലെ ഗതാഗതക്കുരുക്ക് പലപ്പോഴും അന്താരാഷ്ട്ര ചർച്ചാ വിഷയമായിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടി ബെംഗളൂരു . 10 കിലോമീറ്റർ സഞ്ചരിക്കാൻ 35.18 മിനിറ്റ് എടുക്കും, തൊട്ടുപിന്നിൽ കൊൽക്കത്തയാണ് . മൂന്നാം സ്ഥാനത്തുള്ള പൂനെയിൽ, 10 കിലോമീറ്റർ സഞ്ചരിക്കാൻ 33.20 മിനിറ്റ് എടുക്കും.
2025-ൽ സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരമായി ബെംഗളൂരുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു ഇതിനകം രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
നാവിഗേഷൻ ടെക്നോളജി കമ്പനിയായ ടോംടോം ലോകത്തിലെ വിവിധ നഗരങ്ങളിലെ ഗതാഗത സാഹചര്യം പഠിക്കുകയും എല്ലാ വർഷവും ട്രാഫിക് സൂചിക പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. നഗരത്തിൽ പ്രതിദിനം 3,000 പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നു എന്നതാണ് ഇതിന് കാരണമെന്ന് ടോംടോം പറയുന്നു. ബെംഗളൂരുവിൽ ഇതിനകം ഒന്നര കോടി വാഹനങ്ങളുണ്ട്.

