കാവൻ: കൗണ്ടി കാവനിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കേസ് എടുത്തു. 30 വയസ്സ് പ്രായമുള്ള മൂന്ന് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്ന് മൊനാഘൻ ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിംഗ് ഹാജരാക്കി. ഇന്നലെ ആയിരുന്നു നാലോളം താമസസ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതികളെ പിടികൂടിയത്.
ഞായാറാഴ്ച പുലർച്ചെ ബാലിക്കോണലിലെ കള്ളീലീനനിൽ ആയിരുന്നു സംഭവം. രണ്ട് യുവാക്കൾക്ക് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കാവൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ബുധനാഴ്ച പ്രതികൾ ചേർന്ന് മറ്റൊരു യുവാവിനെ മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

