ഡബ്ലിൻ: വ്യക്തിഗത വായ്പയായി ഐറിഷ് ജനത കടമെടുത്തത് 3 ബില്യൺ യൂറോയിലധികം. ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മാർച്ച് അവസാനം വരെയുള്ള 12 മാസങ്ങളിൽഏകദേശം 282,000 യൂറോയാണ് ആളുകൾ വായ്പയായി എടുത്തത്.
ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് വ്യക്തിഗത വായ്പാ തുക ഒരു വർഷത്തിൽ ഇത്രയേറെ ഉയരുന്നത്. കാർ വാങ്ങുന്നതിനും വീട് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ആളുകൾ കൂടുതൽ വായ്പയെടുത്തിരിക്കുന്നത്. ഈ അവർഷം ആദ്യ മൂന്ന് മാസങ്ങളിൽ 788 മില്യൺ യൂറോ മൂല്യമുള്ള 69,604 വ്യക്തിഗത വായ്പകൾ പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ.
Discussion about this post

