ഡബ്ലിന്‍ : ഐറിഷ് ജലാശയങ്ങളിലും കടല്‍ത്തീരങ്ങളിലും സൈന്യത്തിന്റെ പ്രവര്‍ത്തനാധികാരങ്ങള്‍ വികസിപ്പിക്കാനുള്ള അയര്‍ലൻഡിന്റെ നിയമത്തിനെതിരെ കര്‍ശന മുന്നറിയിപ്പുമായി റഷ്യ. അയര്‍ലൻഡിലെ റഷ്യന്‍ അംബാസഡര്‍ യൂറി ഫിലാറ്റോവാണ് പുതിയ നിയമത്തിന്റെ പേരില്‍ ഷാഡോ ഫ്ളീറ്റ് കപ്പലുകളില്‍ കയറാനോ തടയാനോ പ്രതിരോധ സേന ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയത്
സമുദ്രമേഖലകളിലെ കപ്പലുകളിൽ കയറാൻ ഐറിഷ് സൈനികരെ അനുവദിക്കുകയും, രേഖകൾ, ഉപകരണങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ പരിശോധിക്കാൻ അധികാരം നൽകുകയും ചെയ്യുന്നതാണ് അയർലൻഡിലെ പുതിയ നിയമം.
റഷ്യ വിരുദ്ധ ഉപരോധങ്ങൾ ഒഴിവാക്കാൻ കപ്പലുകൾ തടഞ്ഞ മറ്റ് രാജ്യങ്ങൾക്കൊപ്പം ചേരാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് അയർലൻഡ് തയ്യാറെടുക്കുകയാണെന്ന് റഷ്യൻ അംബാസഡർ യൂറി ഫിലാറ്റോവ് പറഞ്ഞു.ഇത്തരം നടപടികള്‍ക്ക് തയ്യാറാണെന്നും അയര്‍ലൻഡിന്റെ സീനിയര്‍ പാര്‍ട്ണേഴ്സിന്റെ കടല്‍ക്കൊള്ളകളില്‍ പങ്കുചേരാമെന്നും ഡബ്ലിന്‍ നല്കുന്ന അനുമതിയാണിതെന്നും ഫിലാറ്റോവ് കുറ്റപ്പെടുത്തി .ഇത്തരം കടല്‍ക്കൊള്ളകള്‍ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

