ഡബ്ലിൻ: ഡബ്ലിനിലെ ടോൽക്ക നദിയിൽ മത്സ്യങ്ങൾ ചത്തുപൊന്തി. സംഭവത്തിൽ ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നൂറ് കണക്കിന് മീനുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
നദിയുടെ രണ്ട് കിലോമീറ്റർ പ്രദേശത്തായിരുന്നു മീനുകളുടെ ജഡം കണ്ടെത്തിയത്. ഏകദേശം 500 ഓളം മീനുകൾ ചത്തിരിക്കാമെന്നാണ് നിഗമനം. ബ്രൗൺ ട്രൗട്ട്, ഈൽ, സ്റ്റിക്കിൾബെക്ക്, ലാംപ്രേയ്, മിന്നൗ എന്നീ ഇനങ്ങളിൽപ്പെട്ട മീനുകൾ ചത്തുപൊന്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു മീനുകൾ ചത്തുപൊന്തിയതായുളള വിവരം ലഭിച്ചതെന്ന് ഐഎഫ്ഐ അറിയിച്ചു. സംഭവത്തിന്റെ കാരണം അറിയാൻ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
Discussion about this post

