ഡബ്ലിൻ: പ്രമുഖ ഗായകനും ഓസ്കർ ജേതാവുമായ ഗ്ലെൻ ഹാൻസാർഡിന്റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഗ്ലെന്നിന്റെ വിയോഗവാർത്ത അതിയായ ദു:ഖമുളവാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹം അനുശോചന കുറിപ്പ് പങ്കുവച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇരുചക്രവാഹനാപകടത്തിൽ ഗ്ലെന്നിന് ജീവൻ നഷ്ടമായത്.
അയർലൻഡിന്റെ സാംസ്കാരിക രംഗത്തിന് വലിയ സംഭാവനകൾ നൽകിയ സംഗീതജ്ഞനാണ് ഗ്ലെൻ എന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗവാർത്ത അതിയായ ദു:ഖമുളവാക്കി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും അനുശോചനം അറിയിച്ചിട്ടുണ്ട്. ഗ്ലെന്നിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ ഈ വേളയിൽ പങ്കുചേരുന്നുവെന്ന് സൈമൺ ഹാരിസും വ്യക്തമാക്കി.

