ഡബ്ലിൻ: ഓഗസ്റ്റ് വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് കൂടുതൽ യാത്രികരെ പ്രതീക്ഷിച്ച് ഷാനൻ വിമാനത്താവളം. ഇക്കുറി യാത്രികരുടെ എണ്ണത്തിൽ ഏഴ് ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് വിമാനത്താവളം അധികൃതർ വിലയിരുത്തുന്നത്. മൂന്ന് ദിനങ്ങളിലായി 65,000 യാത്രികർ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഇതുവരെ യാത്രികരുടെ എണ്ണത്തിൽ 12 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വിമാനത്താവളം വഴി 1.17 മില്യൺ യാത്രികർ സഞ്ചരിച്ചു. വിമാനത്താവളത്തിന്റെ വികസനം യാത്രികരുടെ എണ്ണം വർധിക്കാൻ കാരണം ആയി. 40 റൂട്ടുകൾ പുതുതായി ആരംഭിച്ചതും അനുകൂല ഘടകമായി. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് അവധിക്കാലത്ത് കൂടുതൽ പേർ യാത്ര ചെയ്യുമെന്ന വിലയിരുത്തൽ.

