ഡബ്ലിൻ: ഐറിഷ് പ്രതിരോധ സേനയുടെ ഭാഗമാകാൻ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് അവസരം ലഭിച്ചേക്കും. പാർലമെന്റിൽ വിദേശപൗരന്മാരെ സേനയുടെ ഭാഗമാക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നതാണ് പ്രതീക്ഷ നൽകുന്നത്. സ്പൗസ് വിസയിൽ എത്തിയ സ്റ്റാമ്പ് 4 അനുമതിയവർക്കാണ് പ്രതിരോധ സേനയിൽ അംഗമാകാൻ അപേക്ഷിക്കാൻ കഴിയുക. നിലവിൽ ആവശ്യത്തിന് സൈനികരില്ലാതെ അയർലൻഡ് സേന പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് വിദേശികൾക്കും അവസരം നൽകണമെന്ന ആവശ്യം ഉയർന്നുവന്നിരിക്കുന്നത്.
യോഗ്യതകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിദേശികളെ സേനയുടെ ഭാഗമാക്കുക. വിദ്യാഭ്യാസ യോഗ്യതയ്ക്കും ശാരീരിക ക്ഷമതയ്ക്കും പുറമേ ഇംഗ്ലീഷ് പരിജ്ഞാനം, മെഡിക്കൽ ഫിറ്റ്നസ്, സ്വഭാവ പരിശോധന, സുരക്ഷാ ക്ലിയറൻസ് എന്നിവയും നിർബന്ധമാക്കിയേക്കും.

