മീത്ത്: കൗണ്ടി മീത്തിൽ ഇ- സ്കൂട്ടർ അപകടം. സംഭവത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
കെൻറ്സ്ടൗൺ റോഡ് പ്രദേശത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. ഇ- സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇ- സ്കൂട്ടർ ഓടിച്ചിരുന്ന പുരുഷൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ കാറിലെ യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. 60 വയസ്സുള്ള യാത്രികനും സംഭവസമയം വാഹനം ഓടിച്ച 20 കാരനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇ- സ്കൂട്ടർ യാത്രികന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

