മീത്ത്: കാറിൽ നിന്നും ബോംബ് കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായത് നിയമ വിദ്യാർത്ഥിനി. 25 കാരിയും കിൽഡെയറിലെ ക്ലേനിലെ ആബിലാൻഡ്സ് പാർക്കിലെ താമസക്കാരിയുമായി ഇസോബെല്ല പെറി സള്ളിവനാണ് അറസ്റ്റിലായത്. കേസിൽ യുവതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
വ്യാഴാഴ്ചയാണ് അതിർത്തി മേഖലയിൽവച്ച് ഇസൊബെല്ലയുടെ കാറിൽ നിന്നും ബോംബ് കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് പോലീസ് ഇവരുടെ വാഹനം പരിശോധിക്കുകയായിരുന്നു. ഇതിലാണ് ബോംബ് അടങ്ങിയ ബാഗ് കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ 40 വയസ്സുള്ള മറ്റൊരു വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ മീത്തിലെ ട്രിം ഡിസ്ട്രിക്റ്റ് കോടതിയുടെ പ്രത്യേക സിറ്റിംഗിലാണ് ഹാജരാക്കിയത്. കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

