ഡബ്ലിൻ: അയർലൻഡിലെ സാധാരണക്കാർക്ക് ആശ്വാസം പകർന്ന് സർക്കാരിന്റെ ബജറ്റിന് മുന്നോടിയായുള്ള സമ്മർ ഇക്കണോമിക് സ്റ്റേറ്റ്മെന്റ്. നികുതിയിളവുകൾ നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി 1.5 ബില്യൺ യൂറോ നീക്കിവയ്ക്കുമെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. ധനമന്ത്രി സൈമൺ ഹാരിസും പബ്ലിക് എക്സ്പൻഡിച്ചർ മന്ത്രി ജാക്ക് ചേംബേഴ്സും ചേർന്നാണ് സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിച്ചത്.
അടുത്ത വർഷം സർക്കാർ ചിലവിൽ ഏഴ് ബില്യൺ യൂറോയുടെ വർധനവ് ഉണ്ടാകും. ഇതിൽ 5.9 ബില്യൺ യൂറോ അധികമായുള്ള ദൈനംദിന ചിലവുകൾക്കും ബാക്കി 1.1 ബില്യൺ ക്യാപ്പിറ്റൽ ഇൻഫ്രാസ്ട്രക്ചറിനുമായും നീക്കി വയ്ക്കും. അടുത്ത വർഷം ആകെ ചിലവ് 125 ബില്യൺ യൂറോ ആയിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

