ഹൈദരാബാദ് : ഡിസംബർ 4ന് പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകി.നിർമ്മാതാവ് നവീൻ യെർനേനിയാണ് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. തിയേറ്ററിൽ ഉണ്ടായ തിരക്കിൽപ്പെട്ട രേവതിയുടെ മകനായ എട്ട് വയസുകാരൻ ശ്രീ തേജിനും തലയ്ക്ക് ഗുരുതരപരിക്കേറ്റിരുന്നു.
കിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രീ തേജിനെ സന്ദർശിക്കാൻ മന്ത്രി കോമതി റെഡ്ഡിക്കൊപ്പമാണ് നവീൻ യെർനേനി എത്തിയത് . അതിനു പിന്നാലെയാണ് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കറിന് ചെക്ക് കൈമാറിയത് . ശ്രീ തേജിനെ സഹായിക്കാൻ അല്ലു അർജുനും 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംവിധായകൻ സുകുമാറും ഭാര്യ തബിതയും 5 ലക്ഷം രൂപ നൽകിയിരുന്നു.
ഡിസംബര്‍ നാലിന് പുഷ്പ 2 റിലീസ് ദിനത്തില്‍ അല്ലു അര്ജുന് തിയറ്റര്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ ദിവസമാണ് തിക്കിലും തിരക്കിലും പെട്ട് 36കാരിയായ യുവതി മരണപ്പെട്ടത് . ഇതേ തുടര്‍ന്നാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ അല്ലു അര്ജുന് ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഈ കേസില്‍ 11ാം പ്രതിയാണ് അല്ലു അര്ജുന്.