ഡൽഹി : 1199 രൂപ മുതൽ വിമാന ടിക്കറ്റുകൾ നൽകുന്ന വമ്പൻ ഓഫറുമായി ഇൻഡിഗോ എയർലിൻസ്. ആഭ്യന്തര യാത്രക്കാർക്ക് 1199 രൂപ മുതലും അന്താരാഷ്ട്രാ യാത്രക്കാർക്ക് 4499 രൂപ മുതലും ടിക്കറ്റ് ലഭ്യമാണ്.
പരിമിത കാല ഓഫിറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2024 ഡിസംബർ 25 വരെയാണ് ഓഫറിന്റെ കാലാവധി. ഈ കാലയളവിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്താലാണ് ഇളവ് ലഭിക്കുക.
2025 ജനുവരി 23 നും ഏപ്രിൽ 30 നും ഇടയിലുള്ള തീയതിയിലെ യാത്രകൾക്കാണ് ഡിസ്കൗണ്ട് ലഭ്യമാക്കുക . ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് നൽകുന്നതിന് പുറമേ പ്രീപെയ്ഡ് അധിക ബാഗേജ് ഓപ്ഷനുകൾ (15 കിലോ, 20 കിലോ, 30 കിലോ ) സ്റ്റാൻഡേർഡ് സീറ്റ് സെലക്ഷൻ, എമർജൻസി എക്സൽ സീറ്റുകൾ, എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത 6 E ആഡ് ഓണുകളിൽ ഇൻഡിഗോ 15 ശതമാനം വരെ സേവിങ്സും ഓഫർ ചെയ്യുന്നുണ്ട്. ഇവ ആഭ്യന്തര യാത്രക്കാർക്ക് 599 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാർക്ക് 699 രൂപ മുതലുമാണ് ലഭ്യമാക്കുക.
കൂടാതെ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ഇൻഡിഗോ മറ്റൊരു ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഡിസ്കൗണ്ടുകൾ ലഭിക്കും. ആഭ്യന്തര യാത്രയ്ക്ക് 15 ശതമാനവും, അന്താരാഷ്ട്ര യാത്രയ്ക്ക് 10% വും ആണ് ഡിസ്കൗണ്ട് ഉണ്ടാവുക