ഡബ്ലിൻ: ഇന്ധനവിലക്കയറ്റത്തെ തുടർന്ന് വരുമാനത്തിൽ തിരിച്ചടി നേരിട്ട് റയാൻഎയർ. ത്രൈമാസ ലാഭം മൂന്നിൽ ഒന്ന് കുറഞ്ഞതായി വിമാനക്കമ്പനി വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില വർധിച്ചതാണ് ലാഭം കുറയാൻ കാരണമായത്.
ജൂൺ അവസാനം വരെയുള്ള മാസങ്ങളിൽ നികുതിയ്ക്ക് ശേഷമുള്ള ലാഭത്തിൽ 34 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ജെറ്റ് ഇന്ധനങ്ങളുടെ വിലയിൽ ഉണ്ടായ വർധനവും നിരക്കുകളിൽ ആറ് ശതമാനം കുറവുണ്ടായതും വരുമാനത്തെ ബാധിച്ചതായി കമ്പനി വ്യക്തമാക്കി.
Discussion about this post

