ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ലഹരിവസ്തുക്കളും ആയുധങ്ങളുമായി ഒരാൾ അറസ്റ്റിൽ. 28 വയസ്സുള്ള റോസപെന്ന പെരേഡിലെ താമസക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വെളളിയാഴ്ച റോസപെന്ന പരേഡിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നായിരുന്നു ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തത്. തോക്കുകൾ, വെടിമരുന്ന്, മയക്കുമരുന്ന്, പണം എന്നിവയാണ് കണ്ടെടുത്തത്. അതേസമയം അറസ്റ്റിലായ യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ അറിയിക്കേണ്ടതാണ്.
Discussion about this post

