ഡെറി: കൗണ്ടി ഡെറിയിൽ സ്ഫോടക വസ്തു നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവ്വീര്യമാക്കി പോലീസ്. ഡംഗിവനിലെ ഫോർഗ്ലെൻ റോഡിൽ ആയിരുന്നു സംഭവം. പൈപ്പ് ബോംബാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവ്വീര്യമാക്കിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വഴിയരികിൽ പൈപ്പ് ബോംബ് കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഉടനെ തന്നെ സുരക്ഷയുടെ ഭാഗമായി മേഖല അടച്ചിട്ടു. തുടർന്ന് സ്ഫോടക വസ്തു സുരക്ഷിതമായി നീക്കം ചെയ്യുകയായിരുന്നു. പ്രദേശം ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലാണ്.
Discussion about this post

