ഡബ്ലിൻ: സമ്മറിന്റെ ഭാഗമായുള്ള സംഗീത പരിപാടികൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെ റീസെയിൽ ടിക്കറ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ബാങ്ക് ഓഫ് അയർലൻഡ്. ടിക്കറ്റുകൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ ടിക്കറ്റ് തട്ടിപ്പുകളിൽ വലിയ വർധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തട്ടിപ്പുകളിൽ 28 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
സോഷ്യൽ മീഡിയ, ഓൺലൈൻ മാർക്ക് പ്ലേസുകൾ, അനൗദ്യോഗിക റീസൈൽ സൈറ്റുകൾ എന്നിവ വഴിയാണ് തട്ടിപ്പ് സംഘം ആളുകളെ കബളിപ്പിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ടിക്കറ്റുകൾ വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ വലയിലാക്കുന്നത്. ഉടനടി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാൻ ഇവർ ആവശ്യപ്പെടും. തുടർന്ന് തെളിവായി സ്ക്രീൻ ഷോട്ട് നൽകാൻ ആവശ്യപ്പെടും. ഇതുവഴി തട്ടിപ്പ് സംഘം പണം തട്ടുമെന്നും ബാങ്ക് അറിയിച്ചു.

