ഗാൽവേ: ഷാന്തല്ല പ്രദേശത്തെ ഹെലിപാഡ് മേഖല എച്ച്എസ്ഇയ്ക്ക് കൈമാറാൻ ഗാൽവേ സിറ്റി കൗൺസിൽ. വിൽപ്പനയ്ക്ക് കൗൺസിലർമാർ അനുമതി നൽകി. തിങ്കളാഴ്ചയാണ് അംഗങ്ങൾ തങ്ങളുടെ തീരുമാനം അറിയിച്ചത്.
ഷാന്തല്ല മേഖലയിലെ 3.69 ഏക്കർ സ്ഥലമാണ് എച്ച്എസ്ഇയ്ക്ക് വിൽക്കുക. 691,875 യൂറോയ്ക്കാണ് എച്ച്എസ്ഇ ഈ മേഖല വാങ്ങുക. ഇതിന് പുറമേ ഇവിടെ കമ്യൂണിറ്റി സൗകര്യങ്ങൾ ഒരുക്കുന്നതിന് കൗൺസിലിന് 1.1 മില്യൺ യൂറോ കൂടി നൽകാനും എച്ച്എസ്ഇ തീരുമാനിച്ചിട്ടുണ്ട്. ഹെലിപാഡ് എച്ച്എസ്ഇ വാങ്ങുന്നതോട് കൂടി ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കുള്ള രോഗികളുടെ എയർ ലിഫ്റ്റിംഗ് കൂടുതൽ സൗകര്യപ്രദമാകും. നിലവിൽ എയർ ആംബുലൻസിനായി താത്കാലികമായി ഉപയോഗിച്ചുവരികയാണ് ഈ സ്ഥലം.

