ഡബ്ലിൻ: പിഗ്മി ആടിനെ മോഷ്ടിച്ച കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. 28 കാരിയായ സാലി ആൻ ഫിന്നഗെൻ, 20 കാരനായ വില്ലി മക്ഡൊണാഗ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇരുവരും കോടതിയിൽ കുറ്റം സമ്മതിച്ചു.
ക്രെയ്ഗാവോണിലെ എനിസ്കീനിൽ നിന്നുള്ളവരാണ് ഇരുവരും.
ടന്നാഗ്മോർ അനിമൽ ഫാമിൽ നിന്നാണ് ഇവർ പിഗ്മി ആടിനെ മോഷ്ടിച്ചത്. ഉടമയുടെ പരാതിയിൽ അറസ്റ്റിലായ ഇരുവരെയും കഴിഞ്ഞ മാസം 15 ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു.
Discussion about this post

