കൊച്ചി : സ്കൂട്ടർ യാത്രക്കാരിയുടെ കാലിൽ ബസ് കയറി. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കടവന്ത്ര ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം.
എറണാകുളം സ്വദേശി വാസന്തിക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ വാസന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു.
സമാനമായ മറ്റൊരു സംഭവത്തിൽ, അമിത വേഗതയിൽ പാഞ്ഞ ബസ് തടഞ്ഞു നിർത്തിയ പോലീസ് പതിനായിരം രൂപ പിഴ ഈടാക്കി. വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിന് ഡ്രൈവർക്കെതിരെയും നടപടിയെടുത്തു.
സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പെട്ടുള്ള മരണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കിയിരിക്കുകയാണ്. നിയമലംഘകർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.