ഡബ്ലിൻ: അയർലൻഡിൽ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനമായി ഉയർന്നിട്ടുണ്ട്. മെയ് മാസം ഇത് 4.9 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ തൊഴിലില്ലായ്മ നിരക്ക് എന്നത് 4.6 ശതമാനം ആയിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു സിഎസ്ഒ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ മാസം പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 4.6 ശതമാനം ആയിരുന്നു പുരുഷന്മാരിലെ തൊഴിലില്ലായ്മ നിരക്ക്. ഇതേസമയം മെയിൽ ഇത് 4.5 ശതമാനം ആയിരുന്നു. സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമായി ഉയർന്നിട്ടുണ്ട്.
Discussion about this post

