ഡബ്ലിൻ: ഡൺലാവോഘെയറിൽ വെടിവയ്പ്പ്. സംഭവത്തിൽ 40 കാരൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡബ്ലിൻ നഗരത്തിൽ തുടർച്ചയായി നടക്കുന്ന അക്രമസംഭവങ്ങളിൽ ഭീതിയിലാണ് ജനങ്ങൾ.
ഡൺ ലാവോഘെയറിലെ കിൽ അവന്യൂവിലെ പാട്രീഷ്യൻ പാർക്കിലായിരുന്നു വെടിവയ്പ്പ് നടന്നത്. സംഭവസ്ഥലത്ത് തന്നെ 40 കാരൻ കൊല്ലപ്പെട്ടിരുന്നു. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

