ബെൽഫാസ്റ്റ്: ലിസ്ബണിൽ ഉണ്ടായ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇരുവരെയും വിശദമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ശനിയാഴ്ച ആയിരുന്നു ഇരുവരും പോലീസിന്റെ പിടിയിലായത്. ഇവർക്കുമേൽ നിരവധി കുറ്റങ്ങൾ പോലീസ് ചുമത്തിയിട്ടുണ്ട്. മോഷണം, മോഷണശ്രമം എന്നിവയും ഗതാഗതനിയമത്തിലെ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ആയിരുന്നു ഇവർ ഉൾപ്പെട്ട മോഷണ പരമ്പര. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇവർ കവർച്ച നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

