കോർക്ക്: കൗണ്ടി കോർക്കിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കാസിൽറിക്സോണിലെ എൻ20 ൽ ആയിരുന്നു സംഭവം. 30 വയസ്സുകാരൻ സഞ്ചരിച്ച ഇരുചക്രവാഹനം ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

