ഡബ്ലിൻ: അയർലൻഡിൽ എംപോക്സ് ( മങ്കിപോക്സ്) പടരുന്നു. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് എച്ച്എസ്ഇ മുന്നറിപ്പ് പുറപ്പെടുവിച്ചു. രോഗത്തിനെതിരെ ജാഗ്രത പുലർത്തണമെന്നാണ് എച്ച്എസ്ഇയുടെ ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (എച്ച്പിഎസ് സി) നൽകുന്ന നിർദ്ദേശം.
കഴിഞ്ഞ 12 ആഴ്ചകൾക്കിടെ അയർലൻഡിൽ 5 മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതേ സമയം കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കിടെ വടക്കൻ അയർലൻഡിൽ 21 കേസുകളും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വൈറസ് ശരീരത്തിനകത്ത് എത്തിയാൽ അഞ്ച് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ചൊറിഞ്ഞ് തടിച്ചതുപോലെയുള്ള പാടുകളും കുമിളകളുമാണ് പ്രധാനലക്ഷണം. ശരീരത്തിന്റെ എവിടെ വേണമെങ്കിലും ഇത് പ്രത്യക്ഷപ്പെടാം. ഈ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

