ഡബ്ലിൻ: ഐറിഷ് വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റിയുടെ ഗൾഫ് സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ മക്കെന്റി പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കും. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുൾപ്പെടെ സന്ദർശന വേളയിൽ മക്കെന്റി മന്ത്രിമാരുമായി ചർച്ച നടത്തുമെന്നാണ് സൂചന.
ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ യോഗങ്ങളിൽ മക്കെന്റി പങ്കെടുക്കും. ഗൾഫ് മേഖലയുടെ സ്ഥിരതയെക്കുറിച്ച് മന്ത്രി ചർച്ച നടത്തും. ഗൾഫ് മേഖലയുമായുള്ള അയർലൻഡിന്റെ ബന്ധം ദൃഢമാക്കുക ലക്ഷ്യമിട്ടാണ് മക്കെന്റിയുടെ സന്ദർശനം.
Discussion about this post

