ആൻട്രിം: കൗണ്ടി ആട്രിമിലെ ഡൺമുറിയിലെ പോലീസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് വ്യാപക പരിശോധന. വാഹനവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു അന്വേഷണസംഘം വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്.
ഏപ്രിൽ 25 ന് ആയിരുന്നു ഡൺമുറി പോലീസ് സ്റ്റേഷന് മുൻപിൽ കാർ കൊണ്ടുനിർത്തി സ്ഫോടനം സൃഷ്ടിച്ചത്. സംഭവം സമയം അവിടെയുണ്ടായ പോലീസുകാർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പിന്നീടെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങളും ഫോണുകളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Discussion about this post

