ഡബ്ലിൻ: അയർലൻഡിൽ ഉഷ്ണതരംഗത്തിന് സാധ്യത. യൂറോപ്പിൽ ഈ വാരം അനുഭവപ്പെടുന്ന കനത്ത ചൂട് അയർലൻഡിനെയു ബാധിക്കാമെന്നാണ് വെതർ ചാലനിലെ കാതൽ നോളൻ വ്യക്തമാക്കുന്നത്. ഈ വാരം അയർലൻഡിൽ ജൂണിലേതിന് സമാനമായ ചൂട് അനുഭവപ്പെടാമെന്നും അദ്ദേഹം പറയുന്നു.
യൂറോപ്പിന്റെ പല ഭാഗങ്ങളിലും താപനില റെക്കോർഡ് ഭേദിച്ച് 50 ഡിഗ്രിയ്ക്ക് മുകളിലെത്തും. അയർലൻഡിൽ അന്തരീക്ഷ താപനില 20 ഡിഗ്രി മുകളിലായിരിക്കും ശരാശരി താപനിലയായി രേഖപ്പെടുത്തുക.
Discussion about this post

