ഡബ്ലിൻ: അയർലൻഡ് മുൻ വിദേശകാര്യമന്ത്രി ഡേവിഡ് ആൻഡ്രൂസ് അന്തരിച്ചു. 91 വയസ്സായിരുന്നു. ജൂൺ 27 ന് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഫിയന്ന ഫെയിലിന്റെ പ്രമുഖ നേതാവ് ആയിരുന്നു അദ്ദേഹം.
1965ലാണ് ആൻഡ്രൂസ് ആദ്യമായി ഡെയ്ൽ ഐറാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2002 ൽ വിരമിക്കുന്നതുവരെ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലും അദ്ദേഹം മത്സരിച്ചിരുന്നു.
1970 മുതൽ 1973 വരെ അദ്ദേഹം ചീഫ് വിപ്പായിരുന്നു. 1990 കളിൽ മറൈൻ മന്ത്രി, പ്രതിരോധ മന്ത്രിയായും സേവനം അനുഷ്ഠിച്ചു. രണ്ട് തവണയാണ് അദ്ദേഹം അയർലൻഡിന്റെ വിദേശകാര്യമന്ത്രി ആയത്.
Discussion about this post

