പുഷ്പ 2 പ്രീമിയൽ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുൻ അറസ്റ്റിലായത്. നിലവിൽ താരം ഇടക്കാല ജാമ്യത്തിലാണ്. തിയേറ്ററിൽ ഉണ്ടായ തിരക്കിൽ പരിക്കേറ്റ കുട്ടിയുടെ അവസ്ഥയും മോശമാണ് . തലയ്ക്ക് ഗുരുതര പരിക്കേറ്റ ഒൻപതുകാരൻ വെന്റിലേറ്ററിലാണ് . കഴിഞ്ഞ ദിവസം അല്ലു അർജുന്റെ പിതാവ് കുട്ടിയെ കാണാൻ എത്തിയിരുന്നു. അതേസമയം ഈ വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് അല്ലു അർജുനെതിരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രോഷം പ്രകടിപ്പിച്ചാണ് സംസാരിച്ചത് .
‘യുദ്ധത്തിൽ ജയിച്ചിട്ടില്ല അല്ലു അർജുൻ വന്നത് . സിനിമയിൽ അഭിനയിച്ച് കാശുണ്ടാക്കി അത്രമാത്രം . പാകിസ്ഥാൻ-ഇന്ത്യ അതിർത്തിയിലെ യുദ്ധത്തിൽ ഒന്നും വിജയിച്ച് വന്നതല്ല . ഒരാളെ പോലീസ് പിടിച്ചുകൊണ്ടുപോയതിനെ കുറിച്ച് നിങ്ങൾ ഇത്രയും വലിയ ചർച്ചകൾ നടത്തുന്നു. ഒരു ജീവൻ നഷ്ടപ്പെട്ടതിൽ ആർക്കും ആശങ്കയില്ല. ആ കുടുംബം എങ്ങനെയുണ്ടെന്ന് ആരും ചോദിച്ചില്ല. മകൻ ആശുപത്രിയിലാണ്. കോമയിൽ നിന്ന് പുറത്തു വന്നാൽ, ഭാവിയിൽ ആ കുഞ്ഞ് എങ്ങനെ ജീവിതം നയിക്കുമെന്ന് ആർക്കും ആശങ്കയില്ല,’ രേവന്ത് റെഡ്ഡി പറഞ്ഞു.